നാറ്റോ അംഗങ്ങള്‍ പ്രതിരോധ ചെലവ് ജിഡിപിയുടെ 5 ശതമാനമായി ഉയര്‍ത്തണം ; ആവശ്യം ഉന്നയിച്ച്ട്രംപ്
നാറ്റോ അംഗ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 5 ശതമാനം ആയി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ രാജ്യങ്ങള്‍ക്ക് ഇത്തരത്തിലുള്ള ചെലവ് താങ്ങാന്‍ കഴിയുമെന്നും രണ്ട് ശതമാനമല്ല, അവര്‍ അഞ്ച് ശതമാനം പ്രതിരോധ ചെലവ് ഉയര്‍ത്തണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങള്‍ കൈവശം വച്ചിരിക്കുന്ന പണത്തിന്റെ ഒരു ചെറിയ അംശം മാത്രമാണ് യൂറോപ്പിനുള്ളതെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.
രണ്ടാം ലോകമഹായുദ്ധം മുതല്‍ യൂറോപ്പിലെ സുരക്ഷയുടെ ആണിക്കല്ലായ നാറ്റോയെക്കുറിച്ച് ട്രംപ് വളരെക്കാലമായി സംശയത്തിലായിരുന്നു. നാറ്റോ അംഗങ്ങള്‍ ചെലവ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അമേരിക്ക നാറ്റോ സഖ്യം വിടുമെന്ന ട്രംപ് കഴിഞ്ഞ മാസം ആവര്‍ത്തിച്ചിരുന്നു. നാറ്റോ സഖ്യത്തിലെ 32 രാജ്യങ്ങള്‍ 2023-ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ട് ശതമാനം മാത്രമാണ് പ്രതിരോധച്ചെലവിനുള്ള ഏറ്റവും കുറഞ്ഞ തുക നിശ്ചയിച്ചിരിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.