കാണാതായ 200 കുട്ടികളെ യുഎസില്‍ കണ്ടെത്തി ; 5 മാസം പ്രായമുള്ള കുട്ടിയെ ഉള്‍പ്പെടെ രക്ഷപ്പെടുത്തി

kids health

ആറാഴ്ചത്തെ ഓപ്പറേഷനില്‍ യുഎസ് മാര്‍ഷല്‍മാര്‍ കാണാതായ 200 കുട്ടികളെ കണ്ടെത്തി. 200 കുട്ടികളില്‍ 123 പേരെ അപകടകരമായ അവസ്ഥയിലാണ് കണ്ടെത്തിയത്. കണ്ടെത്തിയവരില്‍ അഞ്ചു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു.
രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷനില്‍ ലൈംഗീക ചൂഷണത്തിനും ലൈംഗീകാതിക്രമത്തിനും ഇരയായവരും ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളും ഒളിച്ചോടിയവരും അടക്കം 200 കുട്ടികളെ കണ്ടെത്തിയതായി നീതിന്യായ വകുപ്പ് ജൂലൈ 1ന് പ്രഖ്യാപിച്ചു.
 

Tags