ട്രംപിനെ കാണാൻ മോദി അമേരിക്കയിലേക്ക്

Prime Minister Narendra Modi and US President Donald Trump will meet next month
Prime Minister Narendra Modi and US President Donald Trump will meet next month

അമേരിക്കൻ പ്രസിഡന്റായി വീണ്ടും അധികാരത്തിലേറിയ ഡോണൾഡ് ട്രംപിനെ കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയി​ലേക്ക്. ഫെബ്രുവരിയിലാണ് സന്ദർശനം നടക്കുക. അതേസമയം തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.

അധികാരമേറ്റ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. പ്രധാനമന്ത്രി തന്നെയാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രിയ സുഹൃത്ത് ഡോണൾഡ് ട്രംപുമായി സംസാരിച്ചതിൽ അതിയായ സന്തോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

” പ്രിയ സുഹൃത്ത് ഡോണൾഡ് ട്രംപുമായി സംസാരിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ ചരിത്രപരമായ രണ്ടാം ഊഴത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. പരസ്പര പ്രയോജനകരവും വിശ്വസനീയവുമായ പങ്കാളിത്തത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും” -മോദി കുറിച്ചു.

Tags