പൊതു ഇടങ്ങളിൽ പുകവലി നിരോധനം ഏർപ്പെടുത്തി മിലാൻ
Jan 6, 2025, 19:41 IST
ഇറ്റലിയുടെ ഫാഷൻ തലസ്ഥാനമായ മിലാൻ 2025 ജനുവരി 1 മുതൽ കർശനമായ പുകവലി നിയന്ത്രണങ്ങൾ നടപ്പിലാക്കി. തെരുവുകൾ, പാർക്കുകൾ, ഔട്ട്ഡോർ ഏരിയകൾ എന്നിങ്ങനെ പൊതു ഇടങ്ങളിലാണ് പുകവലി നിരോധനം നടപ്പിലാക്കിയത്.
അതേസമയം നിയമം ലംഘിക്കുന്നവർക്ക് 40 മുതൽ € 240 വരെ (ഏകദേശം 3,500 രൂപ മുതൽ 21,000 രൂപ വരെ) പിഴ ചുമത്തും. ഉയർന്ന തോതിലുള്ള വായു മലിനീകരണത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം.
പുതുവത്സര ദിനത്തിലാണ് നിരോധനം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്. പുതുവത്സര ആഘോഷങ്ങളിൽ നിയമത്തിന്റെ ലംഘനം ഉണ്ടയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മിലാൻ പോലീസ് അറിയിച്ചു.