പുരുഷന്മാരെ മാറ്റി നിര്‍ത്തിവെടിവയ്ക്കും ; സ്ത്രീകളെ ബലാത്സംഗം ചെയ്യും ; സുഡാനില്‍ കൊടീയ ക്രൂരത ; മരണ സംഖ്യ ഉയരുന്നു
പുരുഷന്മാരെ മാറ്റി നിര്‍ത്തിവെടിവയ്ക്കും ; സ്ത്രീകളെ ബലാത്സംഗം ചെയ്യും ; സുഡാനില്‍ കൊടീയ ക്രൂരത ; മരണ സംഖ്യ ഉയരുന്നു
Nov 5, 2025, 06:09 IST
നഗരംവിട്ടു പലായനം ചെയ്തവരുടെ സാക്ഷി മൊഴികളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
സുഡാനിലെ എല്‍ ഫാഷര്‍ നഗരം പിടിച്ചെടുക്കുന്നതിനിടെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് നടത്തിയത് വലിയ ക്രൂരതകള്‍. പുരുഷന്മാരെ മാറ്റി നിര്‍ത്തി വെടിയുതിര്‍ത്ത ആര്‍എസ്എഫ് സ്ത്രീകളെ ലൈംഗീക അതിക്രമത്തിന് ഇരയാക്കി.
നഗരംവിട്ടു പലായനം ചെയ്തവരുടെ സാക്ഷി മൊഴികളിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. തെരുവുകളില്‍ നിറയെ ശവശരീരങ്ങളാണെന്നും അവര്‍ പറയുന്നു.കൊടിയ യുദ്ധ കുറ്റമാണ് ആര്‍എസ്എഫ് ചെയ്യുന്നതെന്ന് ഈജിപ്തിലെ സുഡാന്‍ അംബാസഡര്‍ ഇമാദെല്‍ദിന്‍ മുസ്തഫ അദാവി പറഞ്ഞു. സുഡാനിലെ സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്പോല്‍ജാറിക് പറഞ്ഞു. എല്‍ ഫാഷറില്‍ നിന്ന് പതിനായിരങ്ങള്‍ പലായനം ചെയ്തു.
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ സൈന്യവും ആര്‍എസ്എഫും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുകയാണ്.
.jpg)

