ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായാലും വൈറ്റ് ഹൗസില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ച് മെലാനിയ

trump

ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായാല്‍ മുഴുവന്‍സമയ പ്രഥമവനിതയാകാന്‍ മെലാനിയ ട്രംപ് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മെലാനിയ സജീവമായി പങ്കെടുത്തിരുന്നില്ല. മെലാനിയ ട്രംപ് ദമ്പതികളുടെ മകനായ ബാരോണിന്റെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനായി ന്യൂയോര്‍ക്കില്‍ തന്നെ തുടരാനാണ് മെലാനിയയുടെ തീരുമാനം എന്നും റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ട്രംപും മെലാനിയയും ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

മെലാനിയ വൈറ്റ് ഹൗസില്‍ നിന്ന് മാറിനിന്നാല്‍ അത് വൈറ്റ് ഹൗസ് ചരിത്രത്തിലെ തന്നെ ആദ്യസംഭവമായിരിക്കും. 250 വര്‍ഷത്തെ പാരമ്പര്യമായിരിക്കും മെലാനിയ ട്രംപ് തിരുത്തിക്കുറിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചാല്‍, മെലാനിയ പാം ബീച്ചിനും വൈറ്റ് ഹൗസിനുമായി തന്റെ സമയം വീതിക്കും. വൈറ്റ് ഹൗസിലെ ഒഴിവാക്കാനാകാത്ത പരിപാടികളില്‍ മാത്രമായിരിക്കും മെലാനിയ പങ്കെടുക്കുക. 2017ലും മെലാനിയ വൈറ്റ് ഹൗസില്‍ അഞ്ച് മാസം വൈകിയാണ് താമസിക്കാന്‍ എത്തിയത്. ബാരോണിന്റെ സ്‌കൂള്‍പഠനം മുടങ്ങാതിരിക്കാന്‍ ന്യൂയോര്‍ക്കില്‍ തന്നെ തുടരുകയാണ് ചെയ്തത്. അധ്യയനവര്‍ഷം പൂര്‍ത്തിയായതിനുശേഷമാണ് മെലാനിയയും ബാരോണും വൈറ്റ് ഹൗസിലെത്തിയത്. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലായിരിക്കും ബാരോണിന്റെ തുടര്‍പഠനം. 

Tags