കൊറിയ വിമാനാപകടം : 141 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
സോൾ: ദക്ഷിണ കൊറിയയെ ഞെട്ടിച്ച് 179 പേർ വെന്തുമരിച്ച മുവാൻ വിമാനാപകടത്തിന്റെ കാരണം കണ്ടെത്താനാകാതെ അധികൃതർ. ലാൻഡിങ് ഉപകരണത്തിന്റെ തകരാറാകാമെന്നാണ് ഈ രംഗത്തെ പ്രമുഖർ പറയുന്നതെങ്കിലും അന്വേഷിച്ച് ഉറപ്പിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.
പക്ഷി ഇടിച്ചതാകാമെന്ന് മറ്റൊരു കൂട്ടരും അഭിപ്രായപ്പെടുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലുണ്ടായ ദുരന്തത്തെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും വ്യാപകമാണ്.
മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിൽ കൃത്യമായ വിവരം നൽകുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. 141 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ബാക്കിയുള്ളവയുടെ ഡി.എൻ.എ പരിശോധന തുടരുകയാണ്. അപകടത്തിൽപ്പെട്ട ജെജു എയർ വിമാനത്തിൽ ബുക്ക് ചെയ്ത 68,000 പേർ ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.
പ്രസിഡന്റ് യൂൺ സുക് യോളിനെയും പ്രധാനമന്ത്രി ഹാൻ ഡക് സൂവിനെയും ഇമ്പീച്ച് ചെയ്തതിനെതുടർന്ന് താൽക്കാലിക സംവിധാനങ്ങളാണ് നാട് ഭരിക്കുന്നത്.