കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്
Jan 6, 2025, 19:40 IST
ഒട്ടാവ: അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും നിലവിലെ കനേഡിയൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നതായ റിപ്പോർട്ട് പുറത്ത്. ഒമ്പതു വർഷത്തെ ഭരണത്തിനു ശേഷം കനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കരുതുന്നുവെന്ന് മൂന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ‘ദി ഗ്ലോബ് ആൻഡ് മെയിൽ’ ആണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ, ഈ വിവാദ രാജി വാർത്തയോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചില്ല. അതേസമയം, കാനഡ- അമേരിക്ക ബന്ധങ്ങളെക്കുറിച്ചുള്ള കാബിനറ്റ് കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഷെഡ്യൂൾ എടുത്തു കാണിക്കുന്നുണ്ട്.