അഭയാര്‍ത്ഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം ; 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

gaza

അഭയാര്‍ത്ഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം. 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസാ സ്ട്രിപ്പിലെ സ്‌കൂളിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. 

നസ്‌റത്ത് അഭയാര്‍ത്ഥി ക്യാംപിന് നേരെ ആക്രമണമുണ്ടായപ്പോള്‍ ഇവിടെയുണ്ടായിരുന്നവര്‍ അഭയം തേടിയ സ്‌കൂള്‍ ആണ് ആക്രമിക്കപ്പെട്ടത്. തിരക്കേറിയ ചന്തയ്ക്ക് സമീപമുള്ള സ്‌കൂളിന്റെ മുകള്‍ നിലകളാണ് ആക്രമിക്കപ്പെട്ടതെന്നാണ് ദൃക്‌സാക്ഷികള്‍ ബിബിസിയോട് പ്രതികരിക്കുന്നത്. ഏഴായിരത്തിലേറെ പേരാണ് ഈ സ്‌കൂളില്‍ അഭയം തേടിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 
വ്യോമാക്രമണത്തില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. നാലാമത്തെ തവണയാണ് ഇത്തരത്തില്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണമുണ്ടാവുന്നത്.

Tags