30 ഫ​ല​സ്തീ​നി​ക​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ഇ​സ്രാ​യേ​ൽ കൈ​മാ​റി

israel
israel

ഗ​സ്സ സി​റ്റി: വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​ന​ത്തി​നി​ടെ, 30 ഫ​ല​സ്തീ​നി​ക​ളു​ടെ കൂ​ടി മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​സ്രാ​യേ​ൽ കൈ​മാ​റി. വ്യാ​ഴാ​ഴ്ച, ര​ണ്ട് ഇ​സ്രാ​യേ​ൽ ത​ട​വു​കാ​രു​ടെ മൃ​ത​ദേ​ഹം ഹ​മാ​സ് കൈ​മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണി​ത്. ഫ​ല​സ്തീ​നി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ മ​ർ​ദ​ന​ത്തി​ന്റെ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. അ​തി​നി​ടെ, ഗ​സ്സ​യി​ലെ ഖാ​ൻ യൂ​നു​സി​ൽ വെ​ള്ളി​യാ​ഴ്ച​യും ഇ​സ്രാ​യേ​ൽ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു.

tRootC1469263">

വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ​ൻ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഗ​സ്സ​യി​ലെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം​തെ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഗ​സ്സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ഇ​പ്പോ​ഴും പൂ​ർ​വ​സ്ഥി​തി​യി​ലാ​യി​ട്ടി​ല്ല. മേ​ഖ​ല​യി​ലെ 36 ആ​ശു​പ​​ത്രി​ക​ളി​ൽ 14 എ​ണ്ണം മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ, ഗ​സ്സ​യി​ൽ 1700 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Tags