ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം – ഇന്ത്യയോടാവശ്യപ്പെട്ട് ഇസ്രയേൽ
Dec 9, 2025, 11:15 IST
ജറുസലേം: പലസ്തീൻ സായുധ സംഘടനയായ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ഇസ്രയേൽ . പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയും ഹമാസും തമ്മിലുള്ള ബന്ധങ്ങൾ വർധിച്ചുവരുകയാണെന്നും അത് ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാഭീഷണിയാണെന്നും ഇസ്രയേൽ പറഞ്ഞു.
‘‘ഹമാസ് പോലുള്ള സംഘടനകളെ ഭീകരസംഘങ്ങളായി പ്രഖ്യാപിക്കാൻ ഇന്ത്യ തയ്യാറാകണം. ലഷ്‌കറെ തൊയ്ബയെ ഇസ്രയേൽ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. അതിന് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്’’ –ഇസ്രയേൽ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തേ ഇസ്രയേൽ സൈന്യവും ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.2023-ലാണ് ലഷ്‌കറെ തൊയ്ബയെ ഇസ്രയേൽ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.
.jpg)

