സൗന്ദര്യവർധക ശസ്ത്രക്രിയയ്ക്കിടെ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം


ശസ്ത്രക്രിയക്കിടയിൽ ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം. 27 കാരിയായ മെക്‌സിക്കൻ ഇൻഫ്‌ളുവൻസർ ഡെന്നിസ് റേയിസാണ് ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യുന്നതിനിടയിലാണ് ഹൃദയസ്തംഭനമുണ്ടായത്. മെക്‌സികോയിലെ ഒരനധികൃത ക്ലിനിക്കിൽ ജനുവരി 26 നാണ് ഡെന്നിസ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. മരുന്നുകളുടെ പ്രതിപ്രവർത്തനം മൂലം ഡെന്നിസിന്റെ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ശസ്ത്രക്രിയയ്ക്ക് മുൻപ് ഡോക്ടർ ഡെന്നിസിന് ഞരമ്പിലൂടെ നൽകിയ മരുന്നായിരിക്കാം പ്രശ്നത്തിലേക്ക് നയിച്ചതെന്നാണ് നിഗമനമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പക്ഷെ ശസ്ത്രക്രിയയ്ക്ക് ശേഷം താൻ സുഖം പ്രാപിച്ചുവരുന്നതായി ഡെന്നിസ് തന്റെ ഫോളോവേഴ്‌സിനോട് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു, അതിനിടയിലാണ് മരണം.