യുഎസില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

died

യുഎസില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ സായി സൂര്യ അവിനാഷ് ആണ് മരിച്ചത്.ട്രൈന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് സായ് സൂര്യ അവിനാഷ്. ജൂലൈ ഏഴിനാണ് അപകടം സംഭവിക്കുന്നത്. സായി അല്‍ബാനിക്ക് സമീപമുള്ള ബാര്‍ബെ വില്ല വെള്ളച്ചാട്ടത്തില്‍ വീണാണ് അപകടം സംഭവിച്ചത്.സഹോദരിയുടെ കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു വിദ്യാര്‍ത്ഥി.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി, മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു. സായിക്കൊപ്പം മറ്റൊരു വിദ്യാര്‍ഥി കൂടി അപകടത്തില്‍പ്പെട്ടിരുന്നു. അവിടെ സന്ദര്‍ശനത്തിനെത്തിയ ഒരാള്‍ ആ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും സായ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നിരുന്നു. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Tags