കാനഡയില്‍ കൊലപാതക കേസില്‍ ഇന്ത്യക്കാരന് 25 വര്‍ഷം തടവുശിക്ഷ
Nov 1, 2025, 14:03 IST
2022 ല്‍ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗോള്‍ഫ് ക്ലബില്‍ വച്ച് വിശാല്‍ വാലിയ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.
കാനഡയില്‍ കൊലപാതക കേസില്‍ ഇന്ത്യക്കാരനായ ബല്‍രാജ് ബസ്രയ്ക്ക് ബ്രിട്ടീഷ് കൊളംബിയയിലെ സുപ്രീം കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. 2022 ല്‍ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗോള്‍ഫ് ക്ലബില്‍ വച്ച് വിശാല്‍ വാലിയ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.
ഇതേ കേസില്‍ ഇഖ്ബാല്‍ കാങ്, ധീദ്ര ബാപ്റ്റിസ്റ്റ് എന്നിവരെ നേരത്തെ ശിക്ഷിച്ചിരുന്നു. കാങ്ങിന് 22 വര്‍ഷവും ബാപ്റ്റിസ്റ്റിന് 17 വര്‍ഷവുമാണ് ശിക്ഷ.
വിശാല്‍ വാലിയയെ വെടിവച്ച് കൊലപ്പെടുത്തുകയും വാഹനം തീയിടുകയും ചെയ്ത ശേഷം മൂന്നു പ്രതികളും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരും പിടിയിലായി.
.jpg)

