തന്നെ കറാച്ചിയില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് ഡല്‍ഹിയില്‍ രഹസ്യമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു, പ്രധാനമന്ത്രി മോദിയോട് സഹായം തേടി പാക് യുവതി

pak woman
pak woman

വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും സാമൂഹിക ഗ്രൂപ്പുകളികളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.

തന്നെ കറാച്ചിയില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് ഡല്‍ഹിയില്‍ രഹസ്യമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നീതിക്കായി അപേക്ഷിച്ച് പാകിസ്താന്‍ യുവതി. നികിത നാഗ്‌ദേവ് എന്ന യുവതിയാണ് പ്രധാനമന്ത്രിയോട് നീതി യാചിച്ചത്. യുവതി നീതിക്കായി അപേക്ഷിക്കുന്ന വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും സാമൂഹിക ഗ്രൂപ്പുകളികളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.

tRootC1469263">

ദീര്‍ഘകാല വിസയില്‍ ഇന്‍ഡോറില്‍ താമസിക്കുന്ന പാകിസ്താന്‍ വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയില്‍ വെച്ച് ഹൈന്ദവാചാരപ്രകാരമാണ് നികിത വിവാഹം കഴിച്ചത്. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്റെ ജീവിതം തകര്‍ന്നുവെന്ന് നികിത പറയുന്നു.


വീസയില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ 9 ന് അട്ടാരി അതിര്‍ത്തിയില്‍ ഉപേക്ഷിക്കപ്പെടുകയും നിര്‍ബന്ധിച്ച് പാകിസ്താനിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. അതിനുശേഷം വിക്രം ഒരിക്കലും തന്നെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ലെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കി. എന്നെ ഇന്ത്യയിലേക്ക് വിളിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നുവെന്നും പക്ഷേ അദ്ദേഹം എല്ലാ തവണയും എന്റെ അഭ്യര്‍ത്ഥന നിരസിച്ചുവെന്നും യുവതി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഇന്ന് നീതി ലഭിച്ചില്ലെങ്കില്‍ സ്ത്രീകള്‍ക്ക് നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടും. നിരവധി പെണ്‍കുട്ടികള്‍ അവരുടെ ദാമ്പത്യ വീടുകളില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നുണ്ടെന്നും എല്ലാവരും എന്നോടൊപ്പം നില്‍ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും യുവതി വീഡിയോ സന്ദേശത്തിലുടെ പറഞ്ഞു.വിവാഹത്തിനു തൊട്ടുപിന്നാലെ തനിക്കു നേരിട്ട ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചും അവര്‍ വീഡിയോയില്‍ വിവരിച്ചു.
പാകിസ്താനില്‍ നിന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ പെരുമാറ്റം പൂര്‍ണമായും മാറിയിരുന്നുവെന്നും ഭര്‍ത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയെന്നും ഭര്‍തൃപിതാവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് മറുപടി നല്‍കിയതെന്നും യുവതി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ സമയത്ത് പാകിസ്താനിലേയ്ക്ക് മടങ്ങാന്‍ വിക്രം നിര്‍ബന്ധിച്ചെന്നും ഇപ്പോള്‍ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. കറാച്ചിയില്‍ തിരിച്ചെത്തിയ ശേഷമാണ് ഡല്‍ഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത മനസ്സിലാക്കിയത്. 2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് യുവതി വിഡിയോ സന്ദേശവുമായി രംഗത്തെത്തിയത്.

Tags