കാമുകിയുടെ ഗുസ്തി മത്സരം കാണാന്‍ പോയത് എഫ് ബി ഐ വിമാനത്തില്‍ ; കാഷ് പട്ടേലിനെതിരെ വിമര്‍ശനം
കാമുകി അലക്സിസ് വിക്കിന്‍സിന്റെ പരിപാടി കാണാനായിരുന്നു കാഷ് പട്ടേലിന്റെ യാത്ര.
കാമുകിയുടെ ഗുസ്തി മത്സരം കാണാന്‍ എഫ് ബിഐയുടെ ജെറ്റ് ഉപയോഗിച്ച സംഭവത്തില്‍ കാഷ് പട്ടേലിനെതിരെ വിമര്‍ശനം. പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നടന്ന കാമുകിയുടെ പരിപാടി കാണാനാണ് എഫ് ബിഐയുടെ വിമാനത്തില്‍ കാഷ് പട്ടേല്‍ പോയത്.
കാമുകി അലക്സിസ് വിക്കിന്‍സിന്റെ പരിപാടി കാണാനായിരുന്നു കാഷ് പട്ടേലിന്റെ യാത്ര. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വിക്കിന്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഫ്ളൈറ്റ് ഡാറ്റ റെക്കോഡ് പ്രകാരം എഫ്ബിഐയുടെ വിമാനം മനാസസില്‍ നിന്നും വിര്‍ജീനിയയിലേക്ക് 40 മിനിറ്റ് ആദ്യം പറന്നു. പിന്നീട് കാമുകിയുടെ വീട് ലക്ഷ്യമാക്കി രണ്ടര മണിക്കൂര്‍ കൂടി പറക്കുകയായിരുന്നു. നിരവധി തവണ ഇത്തരത്തില്‍ കാഷ് പട്ടേല്‍ കാമുകിയുടെ വീട്ടിലേക്ക് എഫ്ബിഐ ജെറ്റില്‍ സഞ്ചരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
.jpg)

