ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ യാഥാർഥ്യമായാൽ മോചിപ്പിക്കുന്ന 34 ബന്ദികളുടെ പട്ടിക പുറത്തുവിട്ട് ഹമാസ്

gaza
gaza

ഗ​സ്സ സി​റ്റി: ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ യാഥാർഥ്യമായാൽ ആ​ദ്യ​ഘ​ട്ട​മാ​യി മോ​ചി​പ്പി​ക്കു​ന്ന 34 ബ​ന്ദി​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ഹ​മാ​സ്. 10 സ്ത്രീ​ക​ളും 11 പു​രു​ഷ​ന്മാ​രും കു​ട്ടി​ക​ളും ഇ​വ​രി​ൽ ഉ​ൾ​പ്പെ​​ടും. എ​ന്നാ​ൽ, വെ​ടി​നി​ർ​ത്തു​ക​യും ഗ​സ്സ​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി സൈ​ന്യം പി​ന്മാ​റു​ക​യും ചെ​യ്യു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യാ​ൽ മാ​ത്ര​മേ ബ​ന്ദി​ക​ളെ വി​ട്ട​യ​ക്കൂ​വെ​ന്ന് ഹ​മാ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​താ​യി റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹ​മാ​സ് നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലാ​ത്ത ഇ​സ്രാ​യേ​ൽ ഇ​പ്പോ​ഴും പി​ടി​വാ​ശി തു​ട​രു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഖ​ത്ത​റി​ന്റെ​യും ഈ​ജി​പ്തി​ന്റെ​യും മ​ധ്യ​സ്ഥ​ത​യി​ൽ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ൽ വീ​ണ്ടും ഭി​ന്ന​ത​യു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. മോ​ചി​പ്പി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ബ​ന്ദി​ക​ളു​ടെ പേ​രു​ക​ൾ ഹ​മാ​സ് കൈ​മാ​റി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ ഓ​ഫി​സ് ത​ള്ളി. മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ബ​ന്ദി​ക​ളു​ടെ പേ​രു​ക​ൾ ഹ​മാ​സ് ഇ​സ്രാ​യേ​ലി​ന് ന​ൽ​കി​യ​ത​ല്ല, മ​റി​ച്ച് ഇ​സ്രാ​യേ​ൽ മ​ധ്യ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ​താ​ണ്.

പ​ട്ടി​ക​യി​ലു​ള്ള ബ​ന്ദി​ക​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഹ​മാ​സി​ൽ​നി​ന്ന് ഒ​രു മ​റു​പ​ടി​യും ല​ഭി​ച്ചി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ക​രി​ച്ചു. ജ​നു​വ​രി 20ന് ​ഡോ​ണ​ൾ​ഡ് ട്രം​പ് യു.​എ​സ് പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​നു​മു​മ്പ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ യ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച വീ​ണ്ടും ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഗ​സ്സ​യി​ൽ വം​ശ​ഹ​ത്യ തു​ട​രു​ന്ന ഇ​സ്രാ​യേ​ലി​നു​മേ​ൽ വെ​ടി​നി​ർ​ത്ത​ലി​ന് സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നാ​ണ് ബ​ന്ദി​ക​ളു​ടെ പേ​രു​ക​ൾ ഹ​മാ​സ് പു​റ​ത്തു​​വി​ട്ട​തെ​ന്നാ​ണ് സൂ​ച​ന.

Tags