വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘർഷം : ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന


അമേരിക്കന്‍ ടെക് ഭീമനായ ഗൂഗിളിന്റെ സംശയാസ്പദമായ ലംഘനങ്ങളെക്കുറിച്ച് ചൈനയുടെ ആന്റിട്രസ്റ്റ് റെഗുലേറ്റര്‍ അന്വേഷണം ആരംഭിച്ചു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമീപകാല തീരുമാനത്തെത്തുടര്‍ന്ന് ഉടലെടുത്ത വര്‍ദ്ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗൂഗിളിനെതിരെ ചൈന അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, SAMR എന്നറിയപ്പെടുന്ന ആന്റിട്രസ്റ്റ് റെഗുലേറ്റര്‍, അന്വേഷണത്തെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ചൈനയില്‍ ഗൂഗിളിന്റെ സാന്നിധ്യം പരിമിതമാണ്. ആഭ്യന്തര എതിരാളികള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ, സൈബര്‍ സുരക്ഷാ ആശങ്കകള്‍, ചൈനീസ് ഉള്ളടക്ക മോഡറേഷന്‍ ആവശ്യകതകള്‍ നാവിഗേറ്റ് ചെയ്യുന്നതിലെ വെല്ലുവിളികള്‍ എന്നിവ ചൈനയില്‍ ഗൂഗിളിന്റെ വിപുലീകരണ ശ്രമങ്ങള്‍ക്ക് തടസ്സമായി.