ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ റഫയിലെ ആശുപത്രിയിലേക്കു മാറ്റി

google news
ertyui

ഗസ്സ: ഇസ്രായേലി സൈനികർ പിടിച്ചടക്കിയതിനെ തുടർന്ന് പ്രവർത്തനം നിലച്ച ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ റഫയിലെ ആശുപത്രിയിലേക്കു മാറ്റി. മാസം തികയാതെ പ്രസവിച്ച് ഇൻകുബേറ്ററിലായിരുന്ന കുഞ്ഞുങ്ങളെ വിദഗ്ധ ചികിത്സക്കായി ഈജിപ്തിലേക്ക് കൊണ്ടുപോകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗികളും അഭയാർഥികളുമടക്കം ഏഴായിരത്തോളം പേരോട് അൽശിഫയിൽനിന്ന് ഒഴിഞ്ഞുപോകാൻ സൈന്യം നേരത്തേ ആവശ്യപ്പെട്ടിരുന്നു.

191 രോഗികളെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നിലയിലുള്ള 259 പേർ അവശേഷിക്കുന്നുണ്ടെന്ന് ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടന സംഘം ശനിയാഴ്ച അറിയിച്ചിരുന്നു. ഇവരെയും ഉടൻ ഒഴിപ്പിക്കുമെന്നാണറിയുന്നത്. ഒമ്പതു ദിവസം അൽശിഫ ആശുപത്രി ഉപരോധിച്ച സൈന്യം മെഡിക്കൽ ഉപകരണങ്ങൾ പൂർണമായി നശിപ്പിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.

Tags