ഫ്രാൻസിലെ തീവ്രവലതുപക്ഷ നേതാവ് മാരീ ലെ പെൻ അന്തരിച്ചു

France's far-right leader Marie Le Pen has died
France's far-right leader Marie Le Pen has died

പാരിസ്: ഫ്രാൻസിലെ തീവ്രവലതുപക്ഷ പാർട്ടി നാഷണൽ ഫ്രണ്ടിന്റെ സ്ഥാപകൻ ജീൻ മാരീ ലെ പെൻ (96) അന്തരിച്ചു. അഞ്ച് ദശകം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ കുടിയേറ്റത്തിനും ബഹുസ്വരതയ്ക്കും എതിരായ പ്രസംഗങ്ങളിലൂടെ അനുയായികളെ നേടിയതിനൊപ്പം ശക്തമായി എതിർക്കപ്പെടുകയും ചെയ്തു. നാത്‌സി കാല ജൂതവംശഹത്യാ നിഷേധമടക്കം വിവാദപ്രസ്താവനകളുടെ പേരിൽ ഒന്നിലധികം തവണ നിയമനടപടി നേരിട്ടു. അഞ്ച് പ്രാവശ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റു.

ഫ്രഞ്ച് രാഷ്ട്രീയത്തിൽ തീവ്രവലതുപക്ഷ ചിന്തയിലൂടെ ധ്രുവീകരണം സൃഷ്ടിച്ച നേതാവാണ് ലെ പെൻ. നാത്‌സികളുടെ ഗ്യാസ് ചേംബറുകളെ പുകഴ്ത്തിയതിന് ജൂതനിന്ദയുടെ പേരിൽ 1990ൽ ജയിൽശിക്ഷ അനുഭവിച്ചു. തുടർന്ന് 2016 ൽ ഇതേ പരാമർശം ആവർത്തിച്ചതിന് വീണ്ടും ശിക്ഷിക്കപ്പെട്ടു.

2004–16 ൽ യൂറോപ്യൻ യൂണിയൻ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസിൽ മകൾ മരീനൊപ്പം ലെ പെന്നും പ്രതിയായിരുന്നു. ആരോഗ്യനില മോശമായതോടെ ലെ പെന്നിന്റെ പേരിൽ തീരുമാനമെടുക്കാനുള്ള നിയമപരമായ അധികാരം മകൾ 2024 മരീന് ഫ്രഞ്ച് കോടതി നൽകിയിരുന്നു.

Tags