പുതിയ പോക്സ് വൈറസിൻ്റെ ആദ്യ കേസ് ഫ്രാൻസിൽ സ്ഥിരീകരിച്ചു

polio virus
polio virus

ഫ്രാൻസിൽ പുതിയ പോക്സ് വൈറസിൻ്റെ ആദ്യ കേസ് കണ്ടെത്തി. ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ചയാണ് വിവരം പുറത്ത് വിട്ടത്. പടിഞ്ഞാറൻ ബ്രിട്ടൻ മേഖലയിലാണ് ക്ലേഡ് 1 ബി വേരിയെൻ്റ് കേസ് സ്ഥിരീകരിച്ചത്.

ഫ്രാൻസിൻ്റെ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് മധ്യ ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്ത ഒരു വ്യക്തിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. എന്നാൽ രോ​ഗം സ്ഥിരീകരിച്ച വ്യക്തി മധ്യ ആഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് വ്യക്തികളുമായി സമ്പർക്കം പുലർത്തിയിരുന്നു. അണുബാധയുടെ ഉത്ഭവം കണ്ടെത്താനും സമ്പർക്കം പുലർത്തിയ ആളുകളെ തിരിച്ചറിയാനുള്ള അന്വേഷണം നടത്തി വരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ഈ വർഷം ഇതുവരെ 80 രാജ്യങ്ങളിൽ ക്ലേഡ് 1 ബിയും മറ്റ് എംപോക്‌സ് സ്‌ട്രെയിനുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അവയിൽ 19 എണ്ണം ആഫ്രിക്കയിലാണ്.

Tags