കള്ളപാസ്പോര്‍ട്ടില്‍ നാടുവിടാനൊരുങ്ങി ; നാടുവിട്ട സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അസദിന്റെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ പിടിയില്‍
Updated: Dec 31, 2024, 20:07 IST
ലെബനന്‍ : വിമതസംഘം ഭരണം പിടിച്ചടക്കിയതിനെ തുടര്‍ന്ന് നാടുവിട്ട സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ബന്ധുക്കള്‍ ബെയ്റൂത്ത് വിമാനത്താവളത്തില്‍ നിന്ന് പിടിയില്‍. കള്ള പാസ്പോര്‍ട്ടുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അസദിന്റെ രണ്ട് ബന്ധുക്കള്‍ അറസ്റ്റിലായത്.
അസദിന്റെ സഹോദരനായ ദുറൈദ് അസദിന്റെ ഭാര്യയും മകളുമാണ് അറസ്റ്റിലായിരിക്കുന്നത്.
ദുറൈദ് അസദിന്റെ ഭാര്യ റാഷ ഖാസെമും മകള്‍ ഷംസിനയും ലെബനനിലേക്ക് കടത്തുകയും അവിടെ നിന്ന് ഈജിപ്തിലേക്ക് പറക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി ദ ന്യൂ അറബ് റിപ്പോര്‍ട്ട് ചെയ്തു. എംബസിയില്‍ വ്യാജമായി നിര്‍മ്മിച്ച പാസ്‌പോര്‍ട്ടുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.