പാകിസ്താനില്‍ സ്ഫോടക വസ്തു നിറച്ച കാര്‍ ട്രെയിനില്‍ ഇടിച്ചു കയറ്റി; 24 പേര്‍ കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരിക്ക്

explosion

സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.

പാകിസ്താനില്‍ വന്‍ സ്‌ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. കലാപബാധിത ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ.


ഞായറാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവമുണ്ടായത്. സ്‌ഫോടക വസ്തു നിറച്ച കാര്‍ ട്രെയിനില്‍ ഇടിച്ച് കയറ്റുകയായിരുന്നു. സൈനികരുമായി പോയ ട്രെയിനിനെ ലക്ഷ്യം വെച്ച് നടത്തിയ സ്‌ഫോടനമാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ സൈനികരുമുണ്ട്.
സ്‌ഫോടനന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) രംഗത്തെത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിന് സമീപം വന്‍ തീപിടിത്തമുണ്ടായി. ഫയര്‍ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Tags