ഇംഗ്ലണ്ടില്‍ ഫ്‌ളൂ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്
ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഫ്‌ളൂ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. 5,000-ത്തിലധികം രോഗികള്‍ നിലവില്‍ പനി ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബ്രിട്ടണിലെ ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
വരാനിരിക്കുന്ന തണുപ്പ് ആരോഗ്യസ്ഥിതി കൂടുതല്‍ അപകടത്തിലാക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ആഴ്ചയുടെ അവസാനത്തില്‍ വൈറസ് ബാധിച്ച 5000 രോഗികള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് ബിബിസിയുടെ ഏറ്റവും പുതിയ ഡാറ്റ. 2023ലെ കണക്കെടുത്ത് നോക്കുമ്പോള്‍, ഇപ്പോള്‍ പനി ബാധിതരുടെ എണ്ണം ഏകദേശം 3.5 മടങ്ങ് കൂടുതലാണ്.
പെട്ടെന്നുള്ള ഉയര്‍ന്ന താപനില, ശരീരവേദന, ക്ഷീണം, വരണ്ട ചുമ, തൊണ്ടവേദന, തലവേദന, ഉറങ്ങാന്‍ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, വയറിളക്കം അല്ലെങ്കില്‍ വയറുവേദന, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. കുട്ടികളില്‍, ചെവി വേദനയും കുറഞ്ഞ പ്രവര്‍ത്തന നിലവാരവും ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം.