പലസ്തീൻ അഭയാർത്ഥികളെ ഈജിപ്തും ജോർദാനും സ്വീകരിക്കണം : ഡോണൾഡ് ട്രംപ്
Jan 27, 2025, 20:04 IST


വാഷിങ്ടൺ: ഈജിപ്തും ജോർദാനും കൂടുതൽ പലസ്തീൻ അഭയാർത്ഥികളെ സ്വീകരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ മുനമ്പിലെ ആളുകളെ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തന്റെ നിർദേശമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എയർഫോഴ്സ് വൺ വിമാനത്തിൽവെച്ച് നടന്ന ചോദ്യോത്തരവേളയിലാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജോർദാൻ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദൾ ഫത്ത അൽസിസിയുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2,000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടുകൊടുക്കാൻ ട്രംപ് ഉത്തരവിട്ടു.