പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി ; സുനാമി മുന്നറിയിപ്പ്

google news
mexi
ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ മെക്‌സിക്കോ സിറ്റി വരെ അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് വിവരം.

 ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ മെക്‌സിക്കോ സിറ്റി വരെ അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അക്വിലയിൽ നിന്ന് 37 കിലോമീറ്റർ തെക്കുകിഴക്കായി കോളിമ, മൈക്കോക്കൻ സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്ന് 15.1 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:05 ന് ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags