അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തന്നെ

Joe Biden

നവംബര്‍ അഞ്ചിന്  നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയില്ലെന്ന് വ്യക്തമാക്കി  പ്രസിഡന്റിന്റെ വക്താവ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്‍വാങ്ങില്ലെന്നും അദ്ദേഹം തന്നെ മത്സരിക്കുമെന്നും വക്താവ് കരയന്‍ ജീന്‍ പിയര്‍ പറഞ്ഞു .

ജോ ബൈഡന്‍ രണ്ടാം ഊഴത്തിനായി മത്സരിക്കാന്‍ ഒരുങ്ങുമ്പോഴാണ് ചില ആശങ്കകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്. ആദ്യത്തെ സംവാദത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടതോടെയാണ് പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായത്. ബൈഡന്റെ മറവിയും ആരോഗ്യപരമായ ബുദ്ധിമുട്ടുകളുമാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതോടെ കമലാ ഹാരിസിനെയോ പാര്‍ട്ടിയിലെ മറ്റ് പ്രധാന നേതാക്കന്മാരെയോ പരിഗണിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്

Tags