ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണം 32ആയി
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഫിലിപ്പീന്‍സില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു
മനില: ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണം 32ആയി. വിവിധ പ്രവിശ്യയില്‍ നിന്നായി 100ലധികം പേര്‍ക്കാണ് പരിക്കേറ്റത്. 12ലധികം പേരെ കാണാതായി.കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപിലാണ് ഭൂചലനമുണ്ടായത്.
പതിനായിരത്തിലധികം പേരെ മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഫിലിപ്പീന്‍സില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു
ഭൂചലനത്തെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഉണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തരായ ഒരു ഡസന്‍ വിദ്യാര്‍ത്ഥികള്‍ തറയില്‍ കുത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യ ഭൂചലനം ഉണ്ടായതിന് പിന്നാലെ തുടരെ തുടരെ 1.3 മുതല്‍ 6.7 തീവ്രത രേഖപ്പെടുത്തിയ 130 തുടര്‍ചലനങ്ങളുണ്ടായതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
.jpg)

