കാനഡ അമേരിക്കയുടെ ഭാഗമാകാന്‍ നരകത്തില്‍ പോലും സാധ്യതയില്ല ; ജസ്റ്റിന്‍ ട്രൂഡോ
കാനഡയെ അമേരിക്കയില്‍ ലയിപ്പിക്കാന്‍ സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ജസ്റ്റിന്‍ ട്രൂഡോ.കാനഡ അമേരിക്കയുടെ ഭാഗമാകാന്‍ നരകത്തില്‍ പോലും സാധ്യതയില്ലെന്ന് എക്‌സില്‍ അദ്ദേഹം എഴുതി.
നമ്മുടെ രണ്ട് രാജ്യങ്ങളിലെയും തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നത് വ്യാപാര, സുരക്ഷാ പങ്കാളിയാകുന്നതില്‍ നിന്ന് മാത്രമാണെന്ന് ട്രൂഡോ ചൂണ്ടിക്കാട്ടി.
ട്രംപിന്റെ ഭീഷണി ഇവിടെ വിലപോവില്ലെന്നും, തങ്ങളുടെ ആശയത്തില്‍ നിന്ന് രാജ്യം ഒരിക്കലും പിന്നോട്ട് പോകില്ലെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രിയും വ്യക്തമാക്കി.
കാനഡയെക്കുറിച്ചുള്ള പൂര്‍ണമായ ധാരണയില്ലായ്മയാണ് ട്രംപ് തന്റെ പരാമര്‍ശങ്ങളിലൂടെ കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി ആരോപിച്ചു.