പാകിസ്ഥാനിലെ സ്ഫോടനം : 1 മരണം

blast
blast

പാകിസ്ഥാൻ : പാകിസ്ഥാനിലെ ടർബത്തിൽ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

പരിക്കേറ്റവരിൽ എട്ട് പേരുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ളവരുടെ നില തൃപ്തികരമാണെന്നും പോലീസ് ഓഫീസർ റോഷൻ ബലോച്ച് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സൈനികരാണ്. റോഡരികിൽ പാർക്ക് ചെയ്‌ത കാറിലുണ്ടായിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും ബലോച് കൂട്ടിച്ചേർത്തു.

ബലൂച് ലിബറേഷൻ ആർമി എന്ന വിഘടനവാദി സംഘം സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. എന്നാൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശവും ബലൂചിസ്ഥാനാണ്. ദീർഘകാലമായി നടക്കുന്ന കലാപത്തിൻ്റെ വേദിയാണിത്. നിരവധി വിഘടനവാദ ഗ്രൂപ്പുകൾ ബലൂചിസ്ഥാനിലുണ്ട്.

Tags