ബൈഡന് ഡിമെന്‍ഷ്യ, പകരം കമല ഹാരിസ് എത്തും, ഡെമോക്രാറ്റുകള്‍ തെറ്റ് തിരുത്തുമെന്ന് മുന്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍

joe biden

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് 'ഡിമെന്‍ഷ്യ' യാണെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വസ്തുത മറച്ചുവെക്കുകയാണെന്നും അമേരിക്കയിലെ പ്രശസ്ത രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുമായ ടക്കര്‍ കാള്‍സണ്‍. ഡെമോക്രാറ്റുകള്‍ ഉടന്‍ തന്നെ ബൈഡന് പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ നിയമിക്കുമെന്നും മുന്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍ കൂടിയായിരുന്ന ടക്കര്‍ കാള്‍സണ്‍ പറഞ്ഞു.

ജൂണ്‍ 27 ന് ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ ട്രംപുമായി നടന്ന ആദ്യത്തെ പ്രസിഡന്റ് സംവാദത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ടക്കര്‍ കാള്‍സണ്‍ പ്രതികരിച്ചത്. സംവാദത്തില്‍ ബൈഡന്‍ ഓര്‍മ്മകുറവ് കാണിച്ചത് ചര്‍ച്ചയായിരുന്നു.

Tags