യുക്രെയ്നിന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് ബൈഡന്‍ ഭരണകൂടം
യുക്രെയ്നിന് 2.5 ബില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മൂന്നാം വര്‍ഷത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇപ്പോള്‍ അമേരിക്കയുടെ ഏറ്റവും പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുമ്പ് യുക്രെയിന് പരമാവധി സൈനിക സഹായം നല്‍കുന്നതിലാണ് ബൈഡന്‍ ഭരണകൂടം ഏറെ ശ്രദ്ധിച്ചിരിക്കുന്നത്.
റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്നിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് അമേരിക്ക അക്ഷീണം പ്രവര്‍ത്തിക്കുന്നത് തുടരുമെന്നാണ് ബൈഡന്‍ അറിയിച്ചിരിക്കുന്നത്. പുതിയ സഹായം യുക്രെയ്നിന് വ്യോമ പ്രതിരോധം, പീരങ്കികള്‍, മറ്റ് നിര്‍ണായക ആയുധ സംവിധാനങ്ങള്‍ എന്നിവയുടെ ദീര്‍ഘകാല ഉപയോഗത്തിന് സാധിക്കുമെന്ന് ബൈഡന്‍ അറിയിച്ചു.
യുദ്ധത്തിന് ഏകദേശം മൂന്ന് വര്‍ഷമായി, അമേരിക്ക യുക്രെയ്നിന് മൊത്തം 175 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ട്, എന്നാല്‍ ജനുവരി 20 ന് അധികാരത്തില്‍ വരുന്ന ട്രംപിന്റെ കീഴില്‍ യുക്രെയ്‌ന് ഇത്തരത്തിലുള്ള സഹായം തുടരുമോ എന്നത് ഉറപ്പില്ല.