ഇംപീച്ച് ചെയ്ത ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്

corea
corea

സോള്‍: ഇംപീച്ച് ചെയ്ത ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെതിരെ അറസ്റ്റ് വാറണ്ട്. ദക്ഷിണകൊറിയന്‍ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പട്ടാള നിയമം പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനത്തിലാണ് അറസ്റ്റ് വാറണ്ട്.

അന്വേഷണ സംഘത്തിന്റെ അഭ്യര്‍ഥന പ്രകാരം ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുവെന്ന് യുന്‍ സുക് യോളിനെതിരെ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം അറിയിച്ചു.

രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിക്കുകയും പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്ത ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തിരുന്നു.

 ദേശീയ അസംബ്ലിയില്‍ 85 നെതിരെ 204 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇതോടെ പ്രസിഡന്റിന്റെ അധികാരം താല്‍ക്കാലികമായി റദ്ദായി. അധികാരങ്ങള്‍ പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിനെതിരെ ജനരോഷം ശക്തമായതോടെ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഭരണകക്ഷി നേതാക്കളും വ്യക്തമാക്കിയിരുന്നു.

Tags