അമേരിക്കയില്‍ വീണ്ടും വിമാനാപകടം; ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നുവീണു

us
us

റൂസ് വെല്‍ട്ട് ബൊളിവാര്‍ഡിനും കോട്ട്മാന്‍ അവന്യുവിനുമിടയില്‍ വീടുകള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്.

അമേരിക്കയില്‍ വീണ്ടും വിമാനാപകടം. വടക്കു കിഴക്കന്‍ ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നുവീണു. അമേരിക്കന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. 

റൂസ് വെല്‍ട്ട് ബൊളിവാര്‍ഡിനും കോട്ട്മാന്‍ അവന്യുവിനുമിടയില്‍ വീടുകള്‍ക്കു മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വീടും നിരവധി കാറുകളും കത്തിനശിച്ചതായാണ് വിവരം. തീപിടുത്തം മൂലം മാളിനു സമീപത്തേക്കുള്ള റോഡുകള്‍ അടച്ചുവെന്ന് ഫിലാഡെല്‍ഫിയ ഓഫീസ് ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളു.

Tags