‘ഈ വർഷം മുതൽതന്നെ എ.ഐ ജോലിക്കാർ അണിനിരക്കും’ ; സാം ആൾട്ട്മാൻ
Jan 7, 2025, 21:27 IST
ഈ വർഷം മുതൽതന്നെ നിർമിത ബുദ്ധി ഏജന്റ്സ്, തൊഴിലാളികളായി അണിനിരക്കുമെന്ന് ഓപ്പൺ എ.ഐ മേധാവി സാം ആൾട്ട്മാൻ. സ്വന്തമായി തീരുമാനമെടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ള സ്വതന്ത്ര പ്രോഗ്രാമുകളോ സിസ്റ്റങ്ങളോ ആണ് എ.ഐ ഏജന്റുമാർ.
‘ഈ വർഷം തന്നെ എ.ഐ ഏജന്റ്സ് കമ്പനികളുടെ ഭാഗമായി മാറും. അതിലൂടെ കമ്പനികളുടെ ഔട്ട്പുട്ട് തന്നെ മാറും -ആൾട്ട്മാൻ ബ്ലോഗിൽ കുറിച്ചു. എ.ഐ ഏജന്റ്സിനു പുറമെ കൂടുതൽ സ്മാർട്ടായ എ.ഐ സിസ്റ്റംസ് ഉടൻ ഇറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സൂപ്പർ ഇന്റലിജൻസ് എന്നാണ് അദ്ദേഹം ഇവയെ വിശേഷിപ്പിച്ചിരിക്കുന്നത്.