യുഎസ് ഡോളര്‍ ഒഴിവാക്കി സ്വന്തം കറന്‍സിക്കു ശ്രമിച്ചാല്‍ ഉല്‍പന്നങ്ങള്‍ക്ക് 100% ഇറക്കുമതി തീരുവ ചുമത്തും ; ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്


ഡോളറിന് പകരം മറ്റ് കറന്‍സി സ്വീകരിക്കാന്‍ ആലോചിക്കുന്നില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. രാജ്യാന്തര വ്യാപാരത്തില്‍ യുഎസ് ഡോളര്‍ ഒഴിവാക്കി സ്വന്തം കറന്‍സിക്കു ശ്രമിച്ചാല്‍ ഉല്‍പന്നങ്ങള്‍ക്ക് 100% ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. മാറ്റമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
എന്നാല്‍ ഡോളറിന് പകരം മറ്റ് കറന്‍സി സ്വീകരിക്കാന്‍ ആലോചിക്കുന്നില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അതെസമയം സ്വന്തം കറന്‍സി കൊണ്ടുവരാന്‍ പദ്ധതിയില്ലെന്നും ബ്രിക്‌സ് രാജ്യങ്ങള്‍ ഒരുമിച്ചുള്ള പൊതുനിക്ഷേപ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും റഷ്യയും ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഡോളറിന് പകരമായി നിലവിലെ ഏതെങ്കിലും കറന്‍സിയെ ഉയര്‍ത്തിക്കൊണ്ടുവരികയോ ബ്രിക്‌സ് കറന്‍സി ഉണ്ടാക്കുകയോ ചെയ്യണമെന്ന് ബ്രിക്‌സ് രാജ്യങ്ങളില്‍ ചിലര്‍ ഏതാനും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. 2024 ഒക്ടോബറില്‍ നടന്ന ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളുമുണ്ടായിരുന്നു.
