യു.എസ്. കോൺഗ്രസ് അംഗം ഉൾപ്പെടെ നാലുപേർ കാറപകടത്തിൽ മരിച്ചു
car accident

ഇന്ത്യാന: ഇന്ത്യാനയില്‍ നിന്നുള്ള യു.എസ്. കോണ്‍ഗ്രസ് അംഗം (റിപ്പബ്ലിക്കന്‍) ജാക്കി വലോര്‍സ്‌കി (58) ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചതായി എല്‍ക്കാര്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

എസ്.യു.വിയില്‍ സഞ്ചരിച്ചിരുന്ന ജാക്കിയും ഇവരുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ എമ തോംസണ്‍ (28), ഡിസ്ട്രിക്ട് ഡയറക്ടര്‍ സാഖറി പോര്‍ട്ട്സ് (27), എന്നിവരും കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവര്‍ എഡിത്ത് (56) എന്നീ നാലുപേരാണ് അപകടത്തില്‍ മരിച്ചത്.

നപ്പാനി എസ്.ആര്‍. 19 സൗത്ത് ബൗണ്ടിലൂടെ സഞ്ചരിച്ചിരുന്ന ജാക്കിയുടെ എസ്.യു.വിയില്‍ നോര്‍ത്ത് ബൗണ്ടില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു എസ്.യു.വിയുമായി ഇടിക്കുകയായിരുന്നു.2013 ലാണ് ഇവര്‍ ആദ്യമായി ഇന്ത്യാന സെക്കന്റ് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യു.എസ്. കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2005 മുതല്‍ 2010 വരെ ഇന്ത്യാന ഹൗസ് പ്രതിനിധിയുമായിരുന്നു.

ഇവരുടെ ആകസ്മിക വിയോഗത്തില്‍ കെവിന്‍ മക്കാര്‍ത്തി, യു.എസ്. ഹൗസ് സ്പീക്കര്‍ ആന്‍ഡി പെലോസി എന്നിവര്‍ അഗാധദുഃഖം രേഖപ്പെടുത്തി. പ്രസിഡന്റ് ബൈഡനും ജില്‍ ബൈഡനും ഇവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഇവരുടെ ബഹുമാനാര്‍ത്ഥം വൈറ്റ് ഹൗസിലെ ദേശീയപതാക ബുധനാഴ്ചയും വ്യാഴാഴ്ചയും പാതി താഴ്ത്തി കെട്ടുമെന്നും അറിയിച്ചു.

Share this story