യുഎസില്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികളും ഒരു ജീവനക്കാരനും കൊല്ലപ്പെട്ടു

google news
usa

അയോവ സംസ്ഥാനത്തെ ഡി മോയ്ന്‍ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവെപ്പ്. രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. വെടിവെയ്പ്പിന് പിന്നാലെ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ അതീവ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തിയത്. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴി!ഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. 
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് വെടിവെയ്പ്പ് നടന്നത്. മാനസിക പ്രശ്‌നങ്ങളില്‍  യുവാക്കളെ സഹായിക്കുന്ന ഒരു മെന്റര്‍ഷിപ്പ് പ്രോഗ്രാമായ സ്റ്റാര്‍ട്ട്‌സ് റൈറ്റ് ഹിയറിനിടെയാണ് വെടിവെയ്പ്പ് നടന്നത്. ഈ പദ്ധതിക്കും നടത്തിപ്പിനും സംസ്ഥാന  ദേശീയ നേതാക്കളുടെ പിന്തുണയുണ്ട്.  സ്റ്റാര്‍ട്ട്‌സ് റൈറ്റ് ഹിയര്‍ സ്ഥാപകന്‍ വില്‍ ഹോംസാണ് കൊല്ലപ്പെട്ട മറ്റൊരാളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 
വെടിവെയ്പ്പിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ മാറി  മാക്‌റേ പാര്‍ക്കിന് സമീപം അക്രമിയുടെ വാഹനം തടഞ്ഞെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു. അക്രമം നടത്തിയ മൂന്ന് പേരും കൗമാരക്കാരാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Tags