സക്കര്‍ബര്‍ഗ് സിഇഒ സ്ഥാനം രാജിവയ്ക്കുമെന്ന റിപ്പോര്‍ട്ട് ; വാര്‍ത്ത തെറ്റെന്ന് മെറ്റാ വക്താവ്

Facebook parent is cutting jobs what next

ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥാനമൊഴിയുന്നു എന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് മെറ്റാ വക്താവ് ആന്‍ഡി സ്റ്റോണ്‍ ട്വീറ്റ് ചെയ്തു. അടുത്ത വര്‍ഷം കമ്പനിയുടെ സിഇഒ സ്ഥാനം സക്കര്‍ബര്‍ഗ് രാജിവയ്ക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. കമ്പനി 11,000ത്തിലധികം ജീവനക്കാരെ, അതായത് ഏകദേശം 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. 

2023ല്‍ സക്കര്‍ബര്‍ഗ് രാജിവയ്ക്കുമെന്ന് വാര്‍ത്താ വെബ്‌സൈറ്റ് ദി ലീക്കാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ മാസം ആദ്യം, മെറ്റാ 11,000ലധികം തൊഴിലാളികളെ വെട്ടിക്കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാണിത്. കമ്പനിയുടെ 18 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ പിരിച്ചുവിടല്‍ കൂടിയാണിത്.

Share this story