ജനകീയ പ്രതിഷേധം ശക്തം ; ജനങ്ങളുടെ സഹകരണം തേടി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം
Mon, 9 May 2022

ജനങ്ങളുടെ സഹകരണം തേടി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രതിഷേധവും മറികടക്കാന്‍ ജനങ്ങളുടെ സഹകരണം തേടി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം. അടിയന്തരാവസ്ഥ നിലവില്‍വന്ന സാഹചര്യത്തില്‍ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അവധി മന്ത്രാലയം റദ്ദാക്കി.
മുഴുവന്‍ സൈനീകരും അടിയന്തരമായി ജോലിക്ക് കയറാന്‍ നിര്‍ദ്ദേശിച്ചു.ഒരു ദിവസത്തെ ഇടവേളയില്‍ രണ്ടാം തവണയാണ് ലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.