ഉത്തര കൊറിയ പ്രകോപനം അവസാനിക്കണം ; മിസൈല്‍ പരീക്ഷണത്തിനെതിരെ യുഎന്‍ മേധാവി
un

ഉത്തരകൊറിയ പ്രകോപനപരമായ നടപടികള്‍ നിര്‍ത്തണമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്.'ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയോട് കൂടുതല്‍ പ്രകോപനപരമായ നടപടികളില്‍ നിന്ന് ഉടന്‍ പിന്മാറണമെന്ന് സെക്രട്ടറി ജനറല്‍ ഗുട്ടെറസ് ആവര്‍ത്തിക്കുന്നു' – വക്താവ് ഫര്‍ഹാന്‍ ഹഖ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ പതിച്ചത് ജപ്പാന്റെ വടക്കന്‍ ദ്വീപിനടുത്താണ്. ഉത്തരകൊറിയുടെ ഈ മാസത്തെ രണ്ടാമത്തെ പ്രധാന ആയുധ പരീക്ഷണമാണിത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് വിക്ഷേപിക്കപ്പെട്ട മിസൈല്‍. വടക്കന്‍ കൊറിയ ഇതുവരെ പരീക്ഷണം നടത്തിയ ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഈ പരീക്ഷണത്തിലൂടെ വടക്കന്‍ കൊറിയയുടെ ആണവ പ്രഹരശേഷി വര്‍ധിച്ചിരിക്കുകയാണ്. യുഎസിന്റെ എല്ലാ ഭാഗവും ഈ ബാലിസ്റ്റിക് മിസൈലിന്റെ പരിധിയില്‍ വരും. വലിയ ഭീഷണി ഉയര്‍ത്തുകയാണ് ഈ പരീക്ഷണം.

Share this story