യുകെയില്‍ ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചു

google news
monkey pox

ലണ്ടന്‍: യുകെയില്‍ ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചതായി ആരോ​ഗ്യവകുപ്പ് അറിയിച്ചു. നൈജീരിയയില്‍ നിന്നെത്തിയ വ്യക്തിയായതിനാല്‍ അവിടെനിന്ന് രോ​ഗം പിടിപെട്ടതാകാമെന്നാണ് നി​ഗമനം.

എലിവര്‍​ഗത്തില്‍പ്പെട്ട ജീവികളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ബാധയാണിത്. പനി, തലവേദന, പേശി വേദന തുടങ്ങിയ ല​ക്ഷണങ്ങള്‍ക്ക് പുറമെ ദേഹത്ത് ചുവന്ന പാടുകളുമുണ്ടാകും. നാലാഴ്ചവരെ രോഗം നീണ്ടുനില്‍ക്കും. രോഗിയോട്‌ അടുത്ത്‌ ഇടപഴകുന്നത്‌ രോഗം പകരാൻ കാരണമാകാം. മങ്കി പോക്‌സ് ബാധിച്ച മൃഗം കടിക്കുന്നതു വഴിയും മനുഷ്യരിലേക്ക് രോഗം പകരും.1958ല്‍ ആദ്യമായി കണ്ടെത്തിയ രോ​ഗത്തിന് കൃത്യമായ ചികിത്സാ രീതിയോ മരുന്നോ കണ്ടെത്തിയിട്ടില്ല.

Tags