ജി20 ഉച്ചക്കോടി: ഹസ്തദാനം ചെയ്ത് ഷി ജിന്‍പിങും പ്രധാനമന്ത്രിയും

modi

ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കവെ ജി20 ഉച്ചക്കോടിയില്‍ പരസ്പരം ഹസ്തദാനം ചെയ്ത് ചൈനീസ് പ്രസി!ഡന്റ് ഷി ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ജി20 പ്രതിനിധികള്‍ ധരിക്കുന്ന പരമ്പരാഗത വസ്ത്രമണിഞ്ഞ് ആണ് ഇരുവരും എത്തിയത്. ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയാണ് ജി20 ഉച്ചക്കോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അത്താഴ വിരുന്നില്‍ ഇരുനേതാക്കളും സംസാരിക്കുന്നതും ഹസ്തദാനം നല്‍കുന്നതുമായ വീഡിയോയാണ് പുറത്തുവന്നിട്ടുണ്ട്. 2020ല്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കു ശേഷം ഇരു രാജ്യങ്ങളിലെ നേതാക്കളും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. നേരത്തെ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ഇരു നേതാക്കളും പങ്കെടുത്തിരുന്നെങ്കിലും പരസ്പരം സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല.

Share this story