ക്ഷമ പരീക്ഷിക്കരുത്, പാകിസ്താന് താലിബാന്റെ മുന്നറിയിപ്പ്
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ മുഖം മറക്കണം ; താലിബാന്‍
ഖോസ്ത്, കുനാര്‍ പ്രവിശ്യകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി.

അഫ്ഗാനിസ്താനിലെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍. പാകിസ്താന്‍ ക്ഷമ പരീക്ഷിക്കരുതെന്നും, അല്ലാത്തപക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ഡെപ്യൂട്ടി മന്ത്രി സബിയുള്ള മുജാഹിദ് പറഞ്ഞു. അതേസമയം ഖോസ്ത്, കുനാര്‍ പ്രവിശ്യകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി.

നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നപരിഹാരത്തിന് അഫ്ഗാന്‍ തയ്യാറാണ്. ഇത്തരം പ്രവൃത്തി ഇരു രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിക്കും. ഇത് നഷ്ടമല്ലാതെ ഗുണം ചെയ്യില്ലെന്നും മുജാഹിദ് പറഞ്ഞു. ശനിയാഴ്ച താലിബാന്‍ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രാലയം പാകിസ്താനിലെ അഫ്ഗാന്‍ പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ വിളിച്ചു വരുത്തുകയും ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Share this story