മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശത്തില്‍ മാറ്റം വരുത്താന്‍ ആപ്പിള്‍
mask
ഈ വര്‍ഷം മാര്‍ച്ചോടെ കോവിഡ് കേസുകളില്‍ കുറവ് വന്നപ്പോഴാണ് മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ ആപ്പിള്‍ തയ്യാറായത്.

മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശത്തില്‍ ആപ്പിള്‍ മാറ്റം വരുത്തുന്നുവെന്ന്  ദി വെര്‍ജിന്റെ റിപ്പോര്‍ട്ട്. മെയ് മാസത്തിലാണ് ആപ്പിള്‍ ജീവനക്കാരോട് പൊതുവായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടത്. സിലിക്കണ്‍വാലി ഓഫീസുകളിലെങ്കിലും ധരിച്ചിരിക്കണം എന്ന് കമ്പനി പറഞ്ഞിരുന്നു. ഈ വര്‍ഷം മാര്‍ച്ചോടെ കോവിഡ് കേസുകളില്‍ കുറവ് വന്നപ്പോഴാണ് മാനദണ്ഡങ്ങള്‍ ലഘൂകരിക്കാന്‍ ആപ്പിള്‍ തയ്യാറായത്.

കോവിഡ് സമയത്ത് കേസുകളുടെ വര്‍ധനവ് കണക്കിലെടുത്ത് തൊഴിലാളികള്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലെത്തണം എന്ന ആവശ്യത്തില്‍ കമ്പനി ഇളവ് വരുത്തിയിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം തൊഴിലാളികള്‍ ഓഫീസില്‍ എത്തണമെന്ന നിബന്ധന ഉണ്ടായിരുന്നു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, 90 ശതമാനത്തിലധികം അണുബാധകള്‍ക്കും കാരണമാകുന്ന ഒമിക്രോണ്‍ വേരിയന്റിന്റെ സബ് വേരിയന്റുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മുന്‍പെടുത്ത വാക്‌സിനുകള്‍ക്ക് പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനാകുമോ എന്ന ആശങ്കയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാനദണ്ഡം എടുത്തു കളഞ്ഞുവെങ്കിലും ആവശ്യമുള്ളവര്‍ക്ക് മാസ്‌ക് ധരിക്കാം. ഇക്കാര്യം ജീവനക്കാരുടെ ഇന്റേണല്‍ മെയിലില്‍ അയച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മാസ്‌ക്  ധരിക്കണമോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ മാനിക്കുന്നുവെന്നും കമ്പനി മെയിലില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

Share this story