അമേരിക്കയിലെ വാൾമാർട്ട് ഹൈപ്പർമാർക്കറ്റിലെ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു

wal

വാഷിങ്ടൺ: അമേരിക്കയിലെ വർജീനിയയിൽ വാൾമാർട്ട് ഹൈപ്പർമാർക്കറ്റിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ചെസാപീക്കിലെ വാൾമാർട്ട് ഹൈപ്പർമാർക്കറ്റിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അക്രമിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

സാംസ് സർക്കിളിലെ വാൾമാർട്ടിൽ ഇന്നലെ രാത്രി നടന്ന വെടിവയ്പ്പിൽ അക്രമിയുടേതുൾപ്പടെ ഏഴു മരണങ്ങൾ ചെസാപീക്ക് പോലീസ് സ്ഥിരീകരിച്ചതായി നഗരഭരണകൂടം ട്വീറ്റ് ചെയ്തു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ വാൾമാർട്ട് സ്റ്റോറിലെ ജീവനക്കാരും ഉപഭോക്താകളും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.

അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ വാൾമാർട്ട് അന്വേഷണത്തിൽ സഹകരിക്കുമെന്നും അറിയിച്ചു. അമേരിക്കയിൽ ഒരാഴ്ചക്കിടെയുണ്ടാവുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.

Share this story