ഹോങ്കോംഗിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ഇന്ത്യ
air india
ഏപ്രില്‍ 19, 23 തീയതികളില്‍ ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്

ഹോങ്കോംഗിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഏപ്രില്‍ 19, 23 തീയതികളില്‍ ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ കുറവും, ഹോങ്കോംഗിലെ കൊവിഡ് നിയന്ത്രണങ്ങളുമാണ് കാരണം.

യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് നടത്തിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഹോങ്കോംഗില്‍ എത്തിച്ചേരാനാകൂ. നേരത്തെ ഒമിക്രോണ്‍ വ്യാപന പശ്ചാലത്തില്‍ ഇന്‍കമിംഗ് ഫ്‌ലൈറ്റുകള്‍ക്ക് രണ്ടാഴ്ചത്തെ നിരോധനം ഹോങ്കോംഗ് പ്രഖ്യാപിച്ചിരുന്നു.

Share this story