കെനിയയിൽ ചെറുവിമാനം തകർന്നുവീണ് പന്ത്രണ്ട് മരണം
Oct 28, 2025, 18:53 IST
അപകടത്തിന് പിന്നാലെ പൊലീസും അടിയന്തര സേനാവിഭാഗങ്ങളും
നെയ്‌റോബി: കെനിയയിൽ ചെറുവിമാനം തകർന്നുവീണ് 12 ഓളം പേർ മരിച്ചതായി റിപ്പോർട്ട്. കെനിയയിലെ ക്വാലെ കൗണ്ടിയിലാണ് സംഭവം. രാവിലെയായിരുന്നു അപകടമെന്നാണ് വിവരം. 5 വൈ-സിസിഎ എന്ന വിമാനമാണ് തകർന്നുവീണത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയിൽ നിന്ന് മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ കിച് വ ടെംബോ എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ അധികവും വിനോദസഞ്ചാരികളാണ് .
അപകടത്തിന് പിന്നാലെ പൊലീസും അടിയന്തര സേനാവിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വിമാനം തകർന്നുവീണയുടനെ തീപിടിക്കുകയായിരുന്നു. വിമാനം അപകടത്തിൽപെട്ടതിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
tRootC1469263">.jpg)

