'33.5 ലക്ഷം രൂപ ശമ്പളമുള്ള വര്‍ക്ക് ഫ്രം ഹോം ജോലി മതിയാക്കി 45.5 ലക്ഷത്തിന്റെ ജോലിക്ക് പോകണോ?' വൈറലായി യുവാവിന്റെ സംശയം
നിലവിലെ ജോലി ചെയ്യുമ്പോള്‍ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ജോലി തേടുന്നതും അത് കിട്ടിയാല്‍ സ്ഥാപനം മാറുന്നതുമെല്ലാം സാധാരണയായി നടക്കുന്ന കാര്യമാണ്. ഇത്തരത്തില്‍ ജോലി ലഭിക്കുന്ന ചിലര്‍ക്കെങ്കിലും നിലവിലെ ജോലി തുടരണോ അതോ പുതിയ ജോലിയില്‍ പ്രവേശിക്കണോ എന്ന കാര്യത്തില്‍ സംശയമുണ്ടാകാറുമുണ്ട്. ഒരു യുവാവിന്റെ സമാനമായ സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ആശയക്കുഴപ്പം തീര്‍ക്കാനായി യുവാവ് ഇട്ട പോസ്റ്റാണ് വൈറലായത്.
tRootC1469263">'ആറര വര്‍ഷം പ്രവൃത്തി പരിചയമുള്ള ഡാറ്റാ എന്‍ജിനീയറാണ് ഞാന്‍. നിലവില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. 33.5 ലക്ഷം രൂപയാണ് വാര്‍ഷിക ശമ്പളം (സിടിസി). സ്ഥിരമായി വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന ജോലിയല്ല ഇത്. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന പ്രൊജക്ടും ഭൂരിഭാഗം മറ്റ് പ്രൊജക്ടുകളും വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്നതാണ്. ക്ലൈന്റോ കമ്പനിയോ ഓഫീസിലേക്ക് വരാന്‍ ആവശ്യപ്പെട്ടാല്‍ ഭാവിയില്‍ ഹൈദരാബാദിലേക്ക് മാറേണ്ടിവരും.' -യുവാവ് സാമൂഹികമാധ്യമമായ റെഡ്ഡിറ്റില്‍ കുറിച്ചു.
'ബെംഗളൂരുവില്‍ 45.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ (സിടിസി) പുതിയ ജോലി വാഗ്ദാനം ലഭിച്ചു. ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനി പോലെ തന്നെയാണ് ഇതും. വീട്ടില്‍ നിന്നുള്ള ജോലി അനുവദിക്കില്ല എന്നാണ് പറയുന്നതെങ്കിലും ചെയ്യുന്ന പ്രൊജക്ടിന്റെ അടിസ്ഥാനത്തില്‍ വീട്ടിലിരുന്നോ വീട്ടിലും ഓഫീസിലുമായോ അതല്ല പൂര്‍ണമായും ഓഫീസിലിരുന്നോ ജോലി ചെയ്യാന്‍ കഴിയും.' -യുവാവ് തുടര്‍ന്നു.
'രണ്ട് കമ്പനികളും പുതുതലമുറ കമ്പനികളാണ്. നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയിലെ വര്‍ക്ക്-ലൈഫ് ബാലന്‍സും സഹപ്രവര്‍ത്തകരും അടിപൊളിയാണ്. പക്ഷേ ജോലിയുടെ നിലവാരം പ്രതീക്ഷിച്ചയത്രയും ഇല്ല. പുതിയ കമ്പനിയില്‍ നിന്ന് വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം കൂടുതലായതിനാല്‍ ആ ജോലി സ്വീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതൊരു ബുദ്ധിപരമായ തീരുമാനമാകുമോ?' -യുവാവ് പറഞ്ഞു.
യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. സമ്മിശ്രമായ പ്രതികരണങ്ങളാണ് കമന്റുകളിലുള്ളത്. ബെംഗളൂരുവിലെ ജോലി സ്വീകരിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ക്ക് അത് വഴിതുറക്കുമെന്ന് ഒരാള്‍ കുറിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് എപ്പോഴും നല്ലതെന്നാണ് മറ്റൊരാള്‍ കുറിച്ചത്. ബെംഗളൂരു ജീവിക്കാന്‍ കഴിയാത്ത നഗരമാണമെന്നും ജീവിതച്ചെലവ് കൂടുതലാണെന്നും എല്ലായിടത്തും ഗതാഗതക്കുരുക്കാണെന്നുമാണ് ഇനിയൊരാള്‍ കുറിച്ചത്. ഇത്രയധികം പണം കൊണ്ട് ആളുകള്‍ എന്താണ് ചെയ്യുന്നത് എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമന്റ്.
.jpg)

