സ്‌കൂട്ടില്‍ തീമാറ്റിക് ടിക്കറ്റ് വില്‍പന ആരംഭിച്ചു

The sale of thematic tickets has started on Scoot

തിരുവനന്തപുരം: സ്‌കൂട്ടില്‍ തിരുവന്തപുരം-ജക്കാര്‍ത്ത വിമാന യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 8,900 രൂപ മാത്രം. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബജറ്റ് സബ്‌സിഡിയറിയായ സ്‌കൂട്ടിന്റെ ജൂലൈ മാസത്തെ തീമാറ്റിക് വില്‍പനയുടെ ഭാഗമായാണ് ഇളവ്.

ഈ പരിമിതകാല പ്രമോഷന്‍ വില്‍പന ജൂലൈ 7 ഞായറാഴ്ച വരെ ലഭ്യമാണ്. ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള 5,900 രൂപയും, വിശാഖപട്ടണത്തില്‍ നിന്നും മെല്‍ബണിലേക്കുള്ള യാത്രയ്ക്ക് 15,900 രൂപയുമാണ് നിരക്ക്.

Tags